App Logo

No.1 PSC Learning App

1M+ Downloads
"സാമൂതിരിയുടെ കണ്ഠത്തിലേക്ക്  നീട്ടിയ പീരങ്കി " എന്ന് അറിയപ്പെടുന്നത്?

Aചാലിയം കോട്ട

Bമാനുവൽ കോട്ട

Cകണ്ണൂർ കോട്ട

Dഇവയൊന്നുമല്ല

Answer:

A. ചാലിയം കോട്ട

Read Explanation:

മലബാർ തീരത്തെ കോഴിക്കോട് പട്ടണത്തിലേക്ക് എട്ടു നാഴിക അകലെയുള്ള തന്ത്രപ്രാധാന്യമുള്ള പ്രദേശമായിരുന്നു ചാലിയം. വടക്ക് ബേപ്പൂർ പുഴയും തെക്ക് കടലുണ്ടി പുഴയും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന ദ്വീപ് പോലെ തോന്നിക്കുന്ന ചാലിയത്ത് അറബി കടലിലൂടെയുള്ള കച്ചവടക്കാരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ആക്രമിച്ച് തകർക്കാനും പറ്റിയ സുരക്ഷിത താവളം എന്ന നിലക്കാണ് കോട്ട പണിയാൻ പോർച്ചുഗീസുകാർ പ്രത്യേകം താൽപര്യമെടുത്തത്. അതുകൊണ്ടുതന്നെ "സാമൂതിരിയുടെ കണ്ഠത്തിലേക്ക്  നീട്ടിയ പീരങ്കി "എന്ന് ചാലിയം കോട്ട അറിയപ്പെട്ടു.


Related Questions:

പോർച്ചുഗീസുകാരും ഇന്ത്യാക്കാരും തമ്മിലുള്ള വിവാഹത്തെ (മിശ്രകോളനി വ്യവസ്ഥ) പ്രോത്സാഹിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി ആര് ?
1498-ൽ വാസ്കോഡ ഗാമ കാപ്പാടെത്തിച്ചേർന്ന സംഭവത്തെ ഏഷ്യയുടെ ചരിത്രത്തിലെ "വാസ്കോഡ ഗാമ യുഗ'ത്തിന്റെ തുടക്കം എന്നു വിശേഷിപ്പിച്ച് ചരിത്രകാരനാരാണ്?
ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവത്കരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി ആര് ?
1531 ൽ ചാലിയം കോട്ട പണി കഴിപ്പിച്ച പോർച്ചുഗീസ് ഗവർണർ ആര് ?
ആലപ്പുഴയെ ' കിഴക്കിന്റെ വെനീസ് ' എന്നു വിശേഷിപ്പിച്ചത് ?